നാല് വയസ്സുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 62-കാരന് 110 വർഷം തടവ്

നാല് വയസ്സുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 62-കാരന് 110 വർഷം തടവ്
Mar 19, 2025 08:21 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴയിൽ നാല് വയസ്സുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 62 കാരന് നൂറ്റിപ്പത്ത് വർഷം തടവ് ശിക്ഷ. മാരാരിക്കുളം സ്വദേശി രമണനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.

2019 ൽ കുട്ടിക്ക് നാല് വയസുള്ളപ്പോൾ മുതൽ തുടങ്ങിയ പീഡനം 2021 ലാണ് പുറത്ത് അറിഞ്ഞത്. പീഡന വിവരം പുറത്ത് അറിയാതിരിക്കാൻ കുട്ടിയെ 62 കാരനായ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

ഇയാൾ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ട് സംശയം തോന്നിയ കുട്ടിയുടെ അമ്മൂമ്മ വിവരങ്ങൾ തേടുകയും തുടർന്ന് പൊലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയുമായിരുന്നു. സംഭവം മറച്ച് വെച്ച പ്രതിയുടെ ഭാര്യയ്ക്കെതിരായ കേസിൽ വിചാരണ നടക്കുകയാണ്.

മൂന്ന് വർഷത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വിവിധ വകുപ്പുകളിലായി നൂറ്റിപത്ത് വർഷം തടവും 6 ലക്ഷം രൂപ പിഴയുമാണ് ചേർത്തല പോക്സോ കോടതി ശിക്ഷ വിധിച്ചത്.

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

#year #old #man #gets #prison #sexuallyabusing #four #year #girl #threeyears

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories